ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുമ്പോള്‍ അതിരുകടന്ന ആവേശത്തിലാണ് ആരാധകര്‍. മത്സരം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ്. എന്നാല്‍ ചെന്നൈ ആരാധകരെ സംബന്ധിച്ചിടത്തോളം ദു:ഖകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. 16 വര്‍ഷം ചെന്നൈയെ നയിച്ച എം.എസ്. ധോണി തന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്.
END OF AN ERA IN IPL...!!!
— Johns. (@CricCrazyJohns) March 21, 2024
- Dhoni not the captain of Chennai.
- Rohit not the captain of Mumbai. pic.twitter.com/BOnJ2UFPSy
ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി മഹേന്ദ്ര സിങ് ധോണി 16 വര്‍ഷംകൊണ്ട് അഞ്ച് കിരീടങ്ങളാണ് നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി ചെന്നൈക്ക് വേണ്ടി കിരീടം നേടിയത്. ചെന്നൈക്ക് വേണ്ടി ധോണി ഇതുവരെ 214 ഇന്നിങ്സുകളാണ് കളിച്ചിട്ടുള്ളത്. അതില്‍നിന്ന് 4957 റണ്‍സാണ് താരം സ്വന്തമാക്കിയത്. 38.72 എന്ന മികച്ച ആവറേജുള്ള ധോണി മധ്യനിരയില്‍ 137.8 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. മാത്രമല്ല 23 അര്‍ധ സെഞ്ച്വറികളും ചെന്നൈക്ക് വേണ്ടി ധോണി നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ആകെ 239 സിക്സറുകളാണ് താരം അടിച്ചെടുത്തത്. 349 ബൗണ്ടറികളും ഇന്ത്യന്‍ ഇതിഹാസ നായകന്റെ അക്കൗണ്ടിലുണ്ട്.
IPL captains photoshoot. Finally a unique background, not the usual ones. pic.twitter.com/cMMPkuvCdO
— Kausthub Gudipati (@kaustats) March 21, 2024
ഐ.പി.എല്ലില്‍ മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി തന്റെ കയ്യൊപ്പ് ചേര്‍ത്തിട്ടുണ്ട്. ചെന്നൈക്ക് വേണ്ടി 2010ലും 2014ലിലുമാണ് ധോണി ചാമ്പ്യന്‍സ് ട്രോഫി നേടുന്നത്. മാത്രമല്ല 2024ലെ ഐ.പി.എല്‍ താരത്തിന്റെ അവസാന സീസണാകുമെന്നത് ഏറെ കുറെ ഉറപ്പിച്ചുകഴിഞ്ഞു. താരം ഇത് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ഇനി ഫ്രാഞ്ചൈസിയുടെ പുതിയ ക്യാപ്റ്റ്ന് റിതുരാജ് ഗെയ്ക്വാദാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.