മുംബൈ; പുണെ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിക്കുമെന്ന പ്രചാരണം ശരദ് പവാർ തള്ളി. ‘ഞാൻ 14 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചയാളാണ്. ഇനിയും എത്ര തവണയാണ് ഞാൻ തന്നെ മത്സരിക്കുക?
’ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് പവാർ ചോദിച്ചു. പുണെ, സത്താറ, മാഡ എന്നീ സീറ്റുകളിലൊന്നിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കണമെന്ന് അണികളിൽ നിന്ന് വലിയ സമ്മർദമുണ്ടെങ്കിലും മത്സരത്തിനുണ്ടാകില്ലെന്ന് പവാർ വ്യക്തമാക്കി.
അതേ സമയം ഓപ്പറേഷൻ താമരയുടെ ഭാഗമായി പാർട്ടി വിട്ട അജിത് പവർ വിഭാഗം ശക്തി പ്രപിക്കുകയും മകൾ സുപ്രിയ സുലയെ കരപറ്റിക്കാൻ ആകാത്തതും ശരത് പവാറിനെ മാനസികമായി തളർത്തി എന്ന് അണികളും പറയുന്നു.എന്നിരുന്നാലും ഇന്ത്യ മുന്നണിയുടെ ഭാഗമായി നിന്ന് തളർച്ചയിലും കരുത്തു നേടാനുള്ള നടപടികളുമായി പവാർ മുന്നോട്ടു പോകുന്നു എന്നാണ് രാഷ്ടിയ കേന്ദ്രങ്ങൾ നൽകുന്ന വിവരം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.