വെളിച്ചയാനി - സെന്റ് ആന്റണീസ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട  : പാറത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വെളിച്ചയാനിപള്ളി ജംഗ്ഷൻ -പാലപ്ര റോഡിൽ നിന്നും ആരംഭിച്ച് വെളിച്ചയാനി സെന്റ് ആന്റണീസ് നഗറിലേക്കുള്ള റോഡ് എംഎൽഎ ഫണ്ടിൽനിന്നും 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയതിന്റെ  ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.


പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ഇടവക വികാരി ഫാ.  ഇമ്മാനുവൽ മടുക്കക്കുഴി,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ്,  ഡയസ് മാത്യു കോക്കാട്ട്, കെ.പി സുശീലൻ ,

ശശികുമാർ കുറുമാക്കൽ, പാറത്തോട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ബിജോ കുറ്റുവേലിൽ,  പ്രദേശവാസികളായ  അരുൺ ആലയ്ക്കാപള്ളി,തോമസ് ചെമ്മരപ്പള്ളി,

ജോഷി അടയ്ക്കനാട്ട്, തെയ്യാമ്മ വെട്ടത്ത്, മാണി പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്  പ്രദേശവാസികൾ ആഹ്ലാദസൂചകമായി മധുരപലഹാര വിതരണവും നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !