അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് സീവുഡ്സ് മലയാളി വനിതാ സമാജം പ്രവർത്തകർ

നവിമുംബൈ: ചെറു പ്രായത്തിൽ തന്നെ സോളിസിറ്ററായി തിളങ്ങിയ മലയാളിയായ സോനു ഭാസിയെ ആദരിച്ചു കൊണ്ട് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് സീവുഡ്സ് മലയാളി സമാജത്തിലെ വനിതാ വിഭാഗം. 

ആദ്യ ശ്രമത്തിൽ വിജയിച്ചത് കൂടാതെ എല്ലാ വിഷയങ്ങളിലും ഉയർന്ന മാർക്ക് വാങ്ങിച്ച സോനു ഭാസി ബോംബെ ഹൈക്കോടതി നടത്തിയ സോളിസിറ്റർ പരീക്ഷയിൽ 2019 ലാണ് ചരിത്രം കുറിച്ചത്.


നിയമ പരിരക്ഷയുടെ വ്യവസ്ഥാപിത ശ്രേണിയിൽ അപ്രാപ്യമായ ഇടത്തിൽ വിജയത്തിന്‍റെ സ്വർണ്ണത്തിളക്കം സൃഷ്ടിച്ച ഈ യുവതി മലയാളികൾക്ക് മാത്രമല്ല രാജ്യത്തിലെ മറ്റ് നിയമം പഠിക്കുന്ന എല്ലാ വിദ്യാർത്ഥിനികൾക്കും ഒരു പ്രചോദനമാണെന്ന് സീവുഡ്സ് മലയാളി സമാജത്തിന്‍റെ വനിതാ വിഭാഗം വിലയിരുത്തി.

എഴുപത് വയസ്സ് പിന്നിട്ട ഏഴ് സമാജം പ്രവർത്തകരെ വനിതാ വിഭാഗം പൊന്നാട നൽകി ആദരിച്ചു. നൃത്ത നൃത്യങ്ങളും, സംഗീത വിരുന്നും, നാടൻ പാട്ടുകളും മറ്റു വിരുന്നുകളുമായാണ് വനിതാ വിഭാഗം ആഘോഷങ്ങൾ അരങ്ങേറിയത്. 

'ഒരു താത്വിക അവലോകനം ' എന്ന ഹാസ്യ നാടകവും വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ അരങ്ങേറി. കൺവീനർ ബിജി ബിജു, ജോയിന്‍റ് കൺവീനർമാരായ ലൈജി വർഗ്ഗീസ്, ഗിരിജ നായർ, സമാജം വൈസ് പ്രസിഡണ്ട് ഉഷ ശ്രീകാന്ത്, 

സമാജം ജോയിന്‍റ് സെക്രട്ടറി രമണിയമ്മ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വമേകി.ചടങ്ങിൽ സമാജം സോനു ഭാസി, പ്രസിഡണ്ട് ഇ കെ നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. 

മായ രാജീവ് ചടങ്ങുകൾ നിയന്ത്രിച്ചു. സമാജം സെക്രട്ടറി രാജീവ് നായർ, വൈസ് പ്രസിഡണ്ട് യു കെ പദ്മജൻ , ലൈബ്രേറിയൻ ഗോപിനാഥൻ നമ്പ്യാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !