നവിമുംബൈ: ചെറു പ്രായത്തിൽ തന്നെ സോളിസിറ്ററായി തിളങ്ങിയ മലയാളിയായ സോനു ഭാസിയെ ആദരിച്ചു കൊണ്ട് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് സീവുഡ്സ് മലയാളി സമാജത്തിലെ വനിതാ വിഭാഗം.
ആദ്യ ശ്രമത്തിൽ വിജയിച്ചത് കൂടാതെ എല്ലാ വിഷയങ്ങളിലും ഉയർന്ന മാർക്ക് വാങ്ങിച്ച സോനു ഭാസി ബോംബെ ഹൈക്കോടതി നടത്തിയ സോളിസിറ്റർ പരീക്ഷയിൽ 2019 ലാണ് ചരിത്രം കുറിച്ചത്.
നിയമ പരിരക്ഷയുടെ വ്യവസ്ഥാപിത ശ്രേണിയിൽ അപ്രാപ്യമായ ഇടത്തിൽ വിജയത്തിന്‍റെ സ്വർണ്ണത്തിളക്കം സൃഷ്ടിച്ച ഈ യുവതി മലയാളികൾക്ക് മാത്രമല്ല രാജ്യത്തിലെ മറ്റ് നിയമം പഠിക്കുന്ന എല്ലാ വിദ്യാർത്ഥിനികൾക്കും ഒരു പ്രചോദനമാണെന്ന് സീവുഡ്സ് മലയാളി സമാജത്തിന്‍റെ വനിതാ വിഭാഗം വിലയിരുത്തി.
എഴുപത് വയസ്സ് പിന്നിട്ട ഏഴ് സമാജം പ്രവർത്തകരെ വനിതാ വിഭാഗം പൊന്നാട നൽകി ആദരിച്ചു. നൃത്ത നൃത്യങ്ങളും, സംഗീത വിരുന്നും, നാടൻ പാട്ടുകളും മറ്റു വിരുന്നുകളുമായാണ് വനിതാ വിഭാഗം ആഘോഷങ്ങൾ അരങ്ങേറിയത്.
'ഒരു താത്വിക അവലോകനം ' എന്ന ഹാസ്യ നാടകവും വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ അരങ്ങേറി. കൺവീനർ ബിജി ബിജു, ജോയിന്‍റ് കൺവീനർമാരായ ലൈജി വർഗ്ഗീസ്, ഗിരിജ നായർ, സമാജം വൈസ് പ്രസിഡണ്ട് ഉഷ ശ്രീകാന്ത്,
സമാജം ജോയിന്‍റ് സെക്രട്ടറി രമണിയമ്മ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വമേകി.ചടങ്ങിൽ സമാജം സോനു ഭാസി, പ്രസിഡണ്ട് ഇ കെ നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
മായ രാജീവ് ചടങ്ങുകൾ നിയന്ത്രിച്ചു. സമാജം സെക്രട്ടറി രാജീവ് നായർ, വൈസ് പ്രസിഡണ്ട് യു കെ പദ്മജൻ , ലൈബ്രേറിയൻ ഗോപിനാഥൻ നമ്പ്യാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.