കോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മരണത്തിൽ പ്രതിഷേധിച്ച 25 പേർക്കെതിരെ കേസ്

കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. 25 പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.


ഗതാഗത മാർഗ്ഗം തടയുക, ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘം ചേർന്നുവെന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 25 പേരും വെള്ളിയാഴ്ചയ്ക്കകം കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാകണമെന്നും പോലീസ് അറിയിച്ചു.

കേസിൽ ഉൾപ്പെട്ട 16 പേർക്കെതിരെയുള്ള സമൻസ് ഇതിനോടകം കൈമാറിയിട്ടുണ്ട്. 2023 മെയ് 19നാണ് കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് രണ്ട് പേർ മരണപ്പെട്ടത്.

വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ചാക്കോ (65), റബർ ടാപ്പിംഗ് തൊഴിലാളിയായ തോമസ് ആന്റണി (65) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനമാണ് കണമലയിൽ അന്ന് ഉണ്ടായത്. 

ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് 25 പേർക്കെതിരെ ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !