യുവതിയുടെ ആത്മഹത്യയിൽ പ്രകോപിതരായ ബന്ധുക്കൾ ഭർത്താവിന്റെ വീടിന് തീയിട്ടു ' മാതാപിതാക്കൾ വെന്തു മരിച്ച നിലയിൽ

ഉത്തർപ്രദേശ്: യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന യുവതിയുടെ ഭര്‍തൃമാതാപിതാക്കള്‍ തീയ്ക്കുള്ളില്‍ പെട്ട് വെന്തുമരിച്ചു.

ഉത്തര്‍പ്രദേശിലെ പ്രയാഗിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയോടെ അന്‍ഷിക കേശര്‍വാനിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

വിവരം അറിഞ്ഞെത്തിയ അന്‍ഷികയുടെ ബന്ധുക്കള്‍ യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ആരോപിച്ചു. വഴക്ക് രൂക്ഷമായതോടെ അന്‍ഷികയുടെ ബന്ധുക്കള്‍ വീടിന് തീയിടുകയായിരുന്നു.

തീയണച്ചതിന് ശേഷമാണ് ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ രാജേന്ദ്ര കേശര്‍വാനി, അമ്മ ശോഭാ ദേവി എന്നിവരാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാത്രി 11 മണിയോടെ ഒരു സ്ത്രീ ആത്മഹത്യ ചെയ്തതായി തങ്ങള്‍ക്ക് ഫോണ്‍ വന്നതായി പ്രയാഗ്രാജ് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ഭുക്കര്‍ പറഞ്ഞു. ‘പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം നടക്കുന്ന കാഴ്ചയാണ് കണ്ടത്. 

തര്‍ക്കത്തിനിടെ യുവതിയുടെ ബന്ധുക്കള്‍ ഭര്‍തൃവീട്ടിനു തീയിടുകയായിരുന്നു’, പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !