ടെക്‌സാസിലെ പാര്‍ക്കിന് സമീപത്തെ കുഴിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ 32 വയസുകാരിയുടെയും 3 വയസുകാരി മകളുടേതുമെന്ന് സ്ഥിരീകരണം

ടെക്‌സാസ്: ടെക്‌സാസിലെ ഒരു കുഴിയില്‍ നിന്ന് കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ കാണാതായ 32 കാരിയായ അമ്മയും അവളുടെ 3 വയസുള്ള മകനും ആണെന്ന് സ്ഥിരീകരിച്ചു.

സാന്‍ അന്റോണിയോയിലെ ടോം സ്ലിക്ക് പാര്‍ക്കിന് സമീപമുള്ള കുഴിയില്‍ നിന്ന് സവന്ന സാമന്ത ക്രിഗറിനെയും അവളുടെ മകന്‍ കൈഡനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബെക്‌സാര്‍ കൗണ്ടി ഷെരീഫ് ജാവിയര്‍ സലാസര്‍ ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മകനെ ഡേകെയറില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ക്രിഗര്‍ ജോലി സ്ഥലത്തു നിന്ന് നേരത്തെ പോയിരുന്നു. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നുവെന്ന് ഷെരീഫിന്റെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ടോം സ്ലിക്ക് പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍ അവളുടെ വെളുത്ത 2023 ലിങ്കണ്‍ ഏവിയേറ്റര്‍ പിന്നീട് അധികൃതര്‍ കണ്ടെത്തി.സംഭവം കൊലപാതകമാണോ ആത്മഹത്യ ആണോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !