മുംബൈ: 71-ആം ലോക സുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക് സുന്ദരി ക്രിസ്റ്റീന ഫിസ്‌കോവയ്ക്ക്. ലെബനന്റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പായി. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് കിരീട ജോതാവ് കരലീന ബിയലാസ്‌ക വിജയിക്ക് കിരീടം ചാർത്തി.
ലോകസുന്ദരിപ്പട്ടം ലക്ഷ്യമിട്ട ഇന്ത്യയുടെ സിനി ഷെട്ടി ടോപ്പ് 8ൽ ഇടം നേടിയെങ്കിലും അവസാന നാലിൽ എത്താൻ സാധിച്ചില്ല.28 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോക സൗന്ദര്യ മത്സരം ഇന്ത്യയിൽ നടന്നത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങൾ.
112 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മത്സരിച്ചത്. 12 അംഗ ജഡ്ജിങ് പാനലാണ് വിധിയെഴുതിയത്.ഇന്ത്യൻ ഗായിക നേഹ കക്കറും സഹോദരൻ ടോണി കക്കറും ഷാനും അവതരിപ്പിച്ച സംഗീത പരിപാടി മത്സരങ്ങൾക്ക് മാറ്റു കൂട്ടി. കരൺ ജോഹറും 2013ലെ ലോകസുന്ദരിയായിരുന്ന ഫിലിപ്പൈൻസ് സ്വദേശി മേഗനുമായിരുന്നു 71-ാം പതിപ്പിന്റെ അവതാരകർ.
25കാരിയായ ക്രിസ്റ്റീന രാജ്യാന്തര മോഡലും വിദ്യാർഥിനിയുമാണ്. നിയമത്തിലും ബിസിനസ് അഡിമിനിസ്‌ട്രേഷനിലും ബിരുദം. ക്രിസ്റ്റീന ഫിസ്‌കോ എന്ന ഫൗണ്ടഷൻറെ സ്ഥാപക കൂടിയാണ്. നിരവധി കുട്ടികൾക്ക് ഈ ഫൗണ്ടേഷൻ വഴി പഠനത്തിനുള്ള അവസരവും ഇവർ ഒരുക്കുന്നു. ടാൻസാനിയയിലെ നിർധനരായ കുട്ടികൾക്കായി ഒരു സ്‌കൂളും ക്രിസ്റ്റീന സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.