സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ''മഹിളാ സമ്മാന്‍ യോജന'' പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍.

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ഈ പദ്ധതിയുടെ പേര് മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന എന്നാണ്.


സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രി അതിഷി മാര്‍ലെനയാണ് പ്രഖ്യാപനം നടത്തിയത്.2015 മുതല്‍ കെജ്രിവാള്‍ സര്‍ക്കാര്‍ 22,711 പുതിയ ക്ലാസ് മുറികള്‍ നിര്‍മ്മിച്ചു. വിദ്യാഭ്യാസമാണ് ഞങ്ങളുടെ സര്‍ക്കാരിന്റെ മുന്‍ഗണന. 

ഈ വര്‍ഷം വിദ്യാഭ്യാസത്തിനായി 16,396 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി അതിഷി വ്യക്തമാക്കി.സമ്പന്ന കുടുംബത്തിലെ കുട്ടി സമ്പന്നനും ദരിദ്ര കുടുംബത്തിലെ കുട്ടി ദരിദ്രനുമാകുന്ന അവസ്ഥയാണ് ഇതുവരെയുണ്ടായിരുന്നത്. ഇത് രാമരാജ്യം എന്ന സങ്കല്‍പ്പത്തിന് തികച്ചും വിരുദ്ധമാണെന്നും ഡല്‍ഹി ധനമന്ത്രി പറഞ്ഞു.

ബജറ്റില്‍ 8,685 കോടി രൂപ ഡല്‍ഹിയിലെ ആരോഗ്യ മേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ഇതിന്റെ കീഴില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പ്രധാന അടിസ്ഥാന സൗകര്യവികസനത്തിനായി 6,215 കോടി ലഭിക്കും. 

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ ലഭിക്കുന്നതിനായി 658 കോടിയും പുതിയ ആശുപത്രികളുടെ വിപുലീകരണത്തിനും നിര്‍മാണത്തിനുമായി 400 കോടിയും വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !