മുംബൈ; ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റു വിഭജന ചർച്ചകൾ പാളിയതോടെ മഹാരാഷ്ട്രയിൽ നാലു സീറ്റുകളിൽ സൗഹൃദ മത്സരത്തിനൊരുങ്ങി കോൺഗ്രസ്.
നാല് സീറ്റുകളിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് തീരുമാനം.
സൗഹൃദ മത്സരത്തിന് അനുമതി തേടി മഹാരാഷ്ട്ര പിസിസി കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു. മഹാസഖ്യത്തിലെ പാർട്ടികൾക്ക് ആറോളം സീറ്റുകളിൽ സമവായത്തിലെത്താൻ കഴിയുന്നില്ലെന്നാണ് ഒടുവിലത്തെ വിവരം.
തർക്കമുള്ള സീറ്റുകളിലാകും കോൺഗ്രസ് സൗഹൃദ മത്സരം നടത്തുക.കോൺഗ്രസ് സൗഹൃദ മത്സരത്തിനു തയാറെടുക്കുന്നുവെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആരിഫ് നസീം ഖാൻ സ്ഥിരീകരിച്ചു.
സാംഗ്ലി, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ നോർത്ത് വെസ്റ്റ്, ഭിവണ്ടി, മറാത്ത്‌വാഡ, വിദർഭ എന്നീ സീറ്റുകളിലാണ് ഉദ്ധവ് താക്കറെ വിഭാഗവുമായും എൻസിപി ശരദ് പവാർ വിഭാഗവുമായി തർക്കം നിലനിൽക്കുന്നത്.
ശിവസേനയുടെ നീക്കത്തിൽ പാർട്ടി പ്രവർത്തകർ അസ്വസ്ഥരാണെന്നും സൗഹൃദ മത്സരം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും ആരിഫ് നസീം ഖാൻ പറഞ്ഞു.മഹാവികാസ് അഘാഡിയിൽ തർക്കമുള്ള സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യം 17 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശിവസേന കോൺഗ്രസ് ലക്ഷ്യമിട്ടിരുന്ന സീറ്റുകളിലും കൂടിയാലോചനകൾ ഇല്ലാതെ സ്ഥാനാർഥികളെ നിർത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് വിട്ടുവീഴ്ചക്കില്ലെന്നു വ്യക്തമാക്കി 5 സീറ്റുകളിൽ കൂടി ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.