കണ്ണൂർ;ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ബിനോയ് കോടിയേരിക്ക് നിർദേശം. ബിനോയ് കോടിയേരിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി.
ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്നാണ് ബിനോയോട് ഹൈക്കോടതി വ്യക്തമാക്കിയത്. അതേസമയം ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇതിനാണ് ഇപ്പോൾ തീർപ്പ് ആയത്.ജസ്റ്റിസ് ദിനേശ് കുമാർ സിങ് ആണ് ഹർജി പരിഗണിച്ചത്. 2015 –2016 മുതൽ 2021–2022 വരെയുള്ള ഇൻകംടാക്സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്,
ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളിൽ നിർദേശം നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.