കോട്ടയം;സമദൂരം സംസാരത്തിൽ ഉണ്ടെങ്കിലും തനിക്ക് ഹിതകരമല്ലാത്ത നേതാക്കളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പരുപാടികളിലോ ചടങ്ങുകളിലോ സമുദായ നേതാക്കൾ പങ്കെടുത്താൽ നടപടി സ്വീകരിക്കുന്ന സമീപനവും ഏകാതിപത്യ ഭരണവുമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വീകരിക്കുന്നതെന്ന് വിവിധ രാഷ്‌ടീയ നിരീക്ഷർ അഭിപ്രായപ്പെട്ടു.
മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി.പി. ചന്ദ്രന്‍ നായർ കേരള കോൺഗ്രസ് നേതാവും ഇടതു സ്ഥാനാർത്ഥിയുമായ തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിൽ അസഹിഷ്ണുതപെട്ട എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.മന്നം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെയോ പ്രതിപക്ഷ നേതാവിനെയോ കേന്ദ്രമന്ത്രിമാരെയോ ഗവർണ്ണറെയോ ക്ഷണിക്കാതെ ശശീതരൂരെ ക്ഷണിച്ചത് ഏത് സമദൂരത്തിന്റെ ത്രാസിൽ തൂക്കിയാണ് എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
മുതിർന്ന കോൺഗ്രസ് നേതാക്കളെ ക്ഷണിക്കാതിരുന്ന ജനറൽ സെക്രട്ടറി സുകുമാരൻ നായർ അതേ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.അതേ സമയം ശശി തരൂർ തിരുവനന്തപുരത്തു മത്സരിക്കാൻ ആദ്യമായി എത്തിയപ്പോൾ ദൽഹി നായർ എന്ന് വിളിച്ച് അധിക്ഷേപിച്ച ചരിത്രവും സുകുമാരൻ നായർക്കുണ്ട്.അതേ ശശി തരൂരെ മന്നം ജയന്തി ഉദ്ഘടനത്തിനും ക്ഷണിച്ചു.
തോമസ് ചാഴികാടൻ എന്ന നേതാവിന്റെ ജനപ്രീതിയോ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ മുന്നിൽ നടുവളച്ചു നില്ക്കാൻ ചെല്ലാത്തതു കൊണ്ടോ..ചാഴികാടൻ സുകുമാരൻ നായർക്ക് വെറുക്കപ്പെട്ടവനായി.
ഇതിനു മുൻപും കേരള കോൺഗ്രസ് നേതാക്കൾ പാലാ മണ്ഡലത്തിൽ എൻഎസ്എസ് സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ചാഴികാടന്റെ ഇലക്ഷൻ ഓഫീസ് ഉദ്ഘാടനത്തിൽ ചന്ദ്രൻ നായർ പങ്കെടുത്തതിലൂടെ രാജി കത്ത് എഴുതി വാങ്ങിയതിലൂടെ വെക്തമാകുന്നത് എൻഎസ്എസ് സമുദായ അംഗംങ്ങളുടെ ഓട്ട് തോമസ് ചാഴികാടന് നൽകില്ല എന്ന് തന്നെയാണ്.
സി.പി. ചന്ദ്രന്‍ നായരെ കൂടാതെ സഹകമ്മറ്റിക്കാരുടെയും രാജി എഴുതി വാങ്ങിയെന്നത് അത്യന്തം പ്രതിഷേധാർഘമാണ് എന്ന് സമുദായ അംഗങ്ങളും പറയുന്നു.സി.പി. ചന്ദ്രന്‍ നായർ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ പകരം ചുമതല നിലവിലെ വൈസ് പ്രസിഡന്റ് രാമപുരം സ്വദേശി പി.എസ്. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്കാണെന്നും എൻഎസ്എസ് വൃത്തങ്ങൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.