ഹൈദരാബാദ്: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ എസ്ഐയായി ആൾമാറാട്ടം നടത്തിയ യുവതി പോലീസിന്റെ വലയിൽ. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയതോടെയാണ് യുവതി പിടിയിലാകുന്നത്.
തെലങ്കാന നർക്കേട്ട്പളളി സ്വദേശിനിയായ ജഡയ മാളവികയെന്ന 25 വയസുകാരിയാണ് ആൾമാറാട്ടം നടത്തിയത്. കഴിഞ്ഞ ഒരു വർഷമായി ഏതു ചടങ്ങിൽ പോയാലും യുവതി യൂണിഫോം ധരിച്ചാണ് എത്താറുള്ളത്.
വിവാഹ നിശ്ചയ വേദിയിലും ഇത്തരത്തിൽ യൂണിഫോം ധരിച്ചെത്തിയതോടെ പ്രതിശ്രുത വരന് സംശയം തോന്നുകയായിരുന്നു. ഐടി ഉദ്യോഗസ്ഥനായ പ്രതിശ്രുത വരൻ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. തുടർന്ന് ആൾമാറാട്ട കേസിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് പിടിയിലായ മാളവിക. 2018-ല്‍ ആര്‍പിഎഫിലേക്കുള്ള എസ്‌ഐ റിക്രൂട്ട്മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്ത് പരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ മാളവിക പരാജയപ്പെടുകയായിരുന്നു.
ഇതിന് ശേഷമാണ് പരീക്ഷ പാസായെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് പൊലീസ് യൂണിഫോം ധരിച്ച് യുവതി ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചത്. അമ്പലങ്ങളിലടക്കം യൂണിഫോം ധരിച്ചിരുന്നതിനാൽ വിഐപി പരിഗണനയും യുവതിക്ക് ലഭിച്ചിരുന്നു.
സദാസമയവും യൂണിഫോം ധരിച്ച് പോകുന്നതിനാൽ യുവതി ശരിക്കും എസ്ഐ ആണെന്ന് നാട്ടുകാരും തെറ്റിദ്ധരിച്ചു. ഇതോടെ, വലിയ തട്ടിപ്പ് വിവരമാണ് പുറത്തുവന്നിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.