ബിജെപി-ജെ.ജെ.പി സഖ്യം തകര്‍ന്നതിന് പിന്നാലെ ഹരിയാനയുടെ അധികാരം ഏറ്റെടുക്കാൻ നയ്ബ് സിങ് സൈനി

ന്യൂഡല്‍ഹി: ഹരിയാണയിലെ ബിജെപി-ജെ.ജെ.പി സഖ്യം തകര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിനെ മാറ്റി നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എം.പിയുമാണ് സൈയിനി.


ഘട്ടര്‍ സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെയാണ് പുതിയ സര്‍ക്കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അധികാരമേല്‍ക്കുന്നത്‌. പുതിയ മുഖ്യ മന്ത്രി ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

കഴിഞ്ഞ വര്‍ഷമാണ് ഒ ബി സി വിഭാഗത്തിലുള്ള നയ്ബ് സിങ് സൈനി ബി ജെ പി യുടെ സംസ്ഥാന പ്രസിഡൻ്റാകുന്നത്. മനോഹര്‍ലാല്‍ ഖട്ടാറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡനത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം. ഇതോടെ ലോക്‌സഭാ എം.പി മുഖ്യമന്ത്രിയാകുകയും മുഖ്യമന്ത്രി രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിക്കുകയുമാണ് സംസ്ഥാനത്ത്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി)ബി.ജെ.പി ഭിന്നതയ്ക്കിടെയാണ് മനോഹര്‍ലാല്‍ ഘട്ടര്‍ രാജി വെച്ചത്. ദുഷ്യന്ത് ചൗട്ടാലയുമായുള്ള ബന്ധം മുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.ജെ.പിയെ പിളര്‍ത്തി അഞ്ച് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. സംസ്ഥാനത്തെ പത്ത് സീറ്റിലും ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതോടെയാണ് ഹരിയാണയില്‍ തര്‍ക്കം തുടങ്ങിയത്.

ഹിസാര്‍, ഭിവാനിമഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്.

90 സീറ്റുകളുള്ള ഹരിയാണ നിയമസഭയില്‍ 41 സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്മാരുടേയും ഹരിയാണ ലോക്ഹിത് പാര്‍ട്ടിയുടെ (എച്ച്.എല്‍.പി) ഒരു എം.എല്‍.എയുടേയും പിന്തുണയുള്ളതിനാല്‍ ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയില്ല. സഭയില്‍ പത്ത് സീറ്റുകളാണ് ജെ.ജെ.പിയ്ക്കുള്ളത്.

ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സഭയില്‍ 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ.ജെ.പിയുമായി സഖ്യത്തിലാണ് സര്‍ക്കാര്‍ ഭരിച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !