ഏദൻ : ചെങ്കടലിലെ ഏദൻ കടലിടുക്കിൽ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തിൽ മരണം സംഭവിക്കുന്നത്.
ഗസ്സയോടുള്ള ഐക്യദാർഢ്യമാണ് ആക്രമണമെന്ന് ഹൂതി നേതൃത്വം പ്രതികരിച്ചു. കടൽ സംഘർഷം കൂട്ടുന്നതാണ് ഈ ആക്രമണം. ആക്രമണത്തിൽ തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൾ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്.
ഗ്രീസിന്റെ ഇടമസ്ഥതയിലുള്ള കപ്പലാണ് ആക്രമിച്ചത്. കൊബോഡിയയിലേക്ക് സർവ്വീസ് നടത്തുകയായിരുന്നു. കപ്പലിന് സാരമായ കേടു പാടുണ്ടായി. ട്രൂ കോൺഫിഡൻസ് എന്നാണ് ആക്രമിക്കപ്പെട്ട കപ്പലിന്റെ പേര്.
നാലു പേർക്ക് ഹുതി ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതമാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും ഉയരും. ചെങ്കടലിൽ ഹൂതികൾക്കെതിരെ അമേരിക്ക അതിശക്തമായ കരുതൽ എടുത്തിരുന്നു. ഈ നിരീക്ഷണങ്ങളെ എല്ലാം തകർത്താണ് വീണ്ടും കപ്പൽ ആക്രമിച്ചത്.
കരീബിയൻ രാജ്യമായ ബാർബഡോസിനു വേണ്ടി സർവീസ് നടത്തുകയായിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിനിരയായ ഗസ്സയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഒക്ടോബർ മുതൽ ഇസ്രയേലുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു.
വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ, എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കുള്ള പ്രധാന വഴികളിലൊന്നാണ് ചെങ്കടൽ. ഹൂതി ആക്രമണത്തെ തുടർന്ന് നിരവധി ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവച്ചു.
കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകുന്ന ബദൽ റൂട്ടാണ് പല കപ്പലുകളും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇതുവഴി കപ്പലുകൾക്ക് 3,500 നോട്ടിക്കൽ മൈൽ ദൂരം അധിക യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഇത് യാത്രാ ചെലവും വർധിപ്പിച്ചു.
കപ്പലുകൾക്ക് നേരെ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളും യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള പ്രധാന പാതയായ ഇവിടെയാണ് ഷിപ്പിങ് ട്രാഫിക്കിന്റെ 15 ശതമാനവും വരുന്നത്.
അതിനിടെ ഗസ്സയിൽ അതിക്രമം തുടരുന്ന ഇസ്രയേലിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടു . പട്ടിണിയെത്തുടർന്ന് 2 പേർ കൂടി മരിച്ചതായി ഫലസ്തീനിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതോടെ ഭക്ഷണവും പോഷകാഹാരവും ലഭിക്കാതെ മരിച്ചവരുടെ എണ്ണം 20 ആയി. ഫലസ്തീനിയൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സലാമയും കുടുംബവും ഇസ്രയേലി സേന വീട്ടിൽ നടത്തിയ റെയ്ഡിനിടെ കൊല്ലപ്പെട്ടതായി മീഡിയ ഓഫീസ് അറിയിച്ചു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.