പാലക്കാട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ പാലക്കാട് അഞ്ചുവിളക്കിൽനിന്നും ആരംഭിച്ചു.
തുറന്ന വാഹനത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർഥികൾക്കും ഒപ്പമാണ് റോഡ്ഷോ . പ്രധാനമന്ത്രിയെ കാണാൻ റോഡിന്റെ ഇരുവശവും ബിജെപി പ്രവർത്തകരും ജനങ്ങളും തിങ്ങിനിറഞ്ഞിരിക്കുകയാണ്.
പുഷ്പവൃഷ്ടി നടത്തിയാണ് ഇരുവശത്തും നിൽക്കുന്നവർ മോദിയെ സ്വീകരിച്ചത്. കനത്ത ചൂടിലും ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയുടെ റോഡ്ഷോയിൽ പങ്കെടുക്കാൻ എത്തിയത്.
കോയമ്പത്തൂരിൽനിന്ന് ഹെലികോപ്റ്ററിൽ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേകർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി മലപ്പുറം സ്ഥാനാർഥികളും ഘടകകക്ഷി സംസ്ഥാന നേതാക്കളും ചേർന്ന് സ്വീകരിച്ചു.
ഗ്രൗണ്ടിൽനിന്ന് കാറിൽ നഗരമധ്യത്തിലെ കോട്ടമൈതാനത്തെ അഞ്ചുവിളക്കിൽ എത്തിയ മോദി അവിടെനിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് റോഡ് ഷോ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.