പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻറോ ആൻ്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.ശിവദാസൻ നായർ വിട്ടുനിന്നു.
നേതൃത്വവുമായുള്ള ഭിന്നതയാണ് ജില്ലയിലെ മുതിർന്ന നേതാവായ കെ.ശിവദാസൻ നായർ വിട്ടു നിൽക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.കോൺഗ്രസ് പുനഃസംഘടന മുതൽ ശിവദാസൻ നായർ കടുത്ത അതൃപ്തിയിലാണ്. കണ്‍വെന്‍ഷൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു.
മോദിയുടെ ഗ്യാരണ്ടി പഴയ ചാക്ക് പോലെയാണെന്ന് വിഡി സതീശൻ ആരോപിച്ചു.മോദിയുടെ വാക്കിന് വിലയില്ല.മണിപ്പൂരിൽ നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടു.
നരേന്ദ്രമോദി ഇതുവരെ മണിപ്പൂരിൽ പോയില്ല.എന്നിട്ട് ക്രിസ്തുമസ് കാലത്തു കേക്കുമായി കയറി ഇറങ്ങുകയാണ്. ബിജെപി നേതാക്കൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്നും വി. ഡി. സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.