തിരുവല്ല;രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം ഇരുണ്ട കാലത്തു കൂടിയാണ് മുന്നോട്ടു പോകുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തക ശബ്നം ഹാഷ്മി പറഞ്ഞു. എകെപിസിടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആർആർസി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ശബ്നം ഹാഷ്മി.
ജനാധിപത്യം തകരുന്ന ഇക്കാലത്ത് സെക്കുലർ, ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിർത്തുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. മുമ്പ് ഒരിക്കലും സെക്കുലറിസം ഇത്രയധികം എതിര്‍പ്പ് നേരിട്ടിട്ടില്ല.
പട്ടാളത്തിന്റെ അനാവശ്യ പ്രാധാന്യം, ബഹുസ്വരതയ്ക്ക് പകരം ഏകത, രാഷ്ട്ര സുരക്ഷാ ഭീഷണി എന്ന വ്യാജ പ്രചാരണം എന്നിവയെല്ലാം കേന്ദ്ര സർക്കാരിൽ പ്രത്യക്ഷമാണ്.
മുസ്ലിങ്ങളെ തീവ്രവാദികളായും ക്രിസ്ത്യാനികളെ മതം മാറ്റൽ വക്താക്കളായും സെക്കുലറിസത്തിന് വേണ്ടി വാദിക്കുന്നവരെ രാജ്യദ്രോഹികളായും ചിത്രീകരിക്കുന്നു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ' രാജ്യത്ത് തുടരുന്നു.വിദ്യാഭ്യാസ മേഖലയിൽ ഗവർണറെ മുൻനിർത്തിയുള്ള കടന്നുകയറ്റം പുതിയ തലമുറയെ, വിശേഷണ ബുദ്ധിയില്ലാത്ത സമൂഹം ആക്കിത്തീർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
അധ്യാപകർ, സ്ത്രീകൾ, കർഷകർ, മറ്റു മേഖലയിൽ ജോലിചെയ്യുന്നവർ, സാധാരണ ജനങ്ങൾ എല്ലാം ഒന്നിച്ചുനിന്നുകൊണ്ട് പ്രവർത്തിക്കേണ്ട ഏറ്റവും ആവശ്യമായ കാലമാണിതെന്നും ശബ്നം ഹാഷ്മി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.