പാലക്കാട് ;കൂറ്റനാട് വാവനൂര്‍ കട്ടില്‍മാടത്ത് കൗമാരക്കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മുല്ലക്കല്‍ പ്രീതിയുടെ മകന് സൂര്യനാരായണന് (12) ആണ് മരിച്ചത്. വീടിന്റെ മുകളില്‍ നിലയിലാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചാത്തനൂര്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വീടിന്റെ മുകള്‍നിലയിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് താഴേക്ക് വരാന്‍ വിളിക്കുകയായിരുന്നു. എന്നാല്‍ വിളിച്ചിട്ടും മിണ്ടാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കാണുന്നത്.
ഉടന്‍ തന്നെ കൂറ്റനാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. ഏകസഹോദരന്: നിഖില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.