ഡബ്ലിനിൽ വന്നിയിറങ്ങിയ യാത്രക്കാരന് മീസിൽസ് ബാധ സ്ഥിരീകരിച്ചു

ഡബ്ലിൻ;രണ്ടുദിവസം മുൻപ് അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് യാത്ര ചെയ്ത വ്യക്തിക്ക് മീസിൽസ് ബാധ സ്ഥിരീകരിച്ചതായി അയർലണ്ട് ആരോഗ്യ വകുപ്പ് അറിയിച്ചു.

വിമാനത്തിൽ ഇയ്യാൾക്കൊപ്പം യാത്ര ചെയ്ത നിരവധി യാത്രക്കാർക്ക് അടിയന്തര മുന്നറിയിപ്പ് നൽകിയതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.2024 മാർച്ച് 9 ശനിയാഴ്ച രാവിലെ 6:30 ന് അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് എത്തിയ ഇത്തിഹാദ് എയർവേയ്‌സ് വിമാനമായ EY45 ൽ യാത്ര ചെയ്ത ചില യാത്രക്കാരോട് HSEയുമായി ബന്ധപ്പെടണമെന്ന് പബ്ലിക് ഹെൽത്ത് വിഭാഗം ഇതിനോടകം അറിയിച്ചു.നൂറുകണക്കിനു യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

യാത്രക്കാരിൽ ഗർഭിണികളോ, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളോ, 12 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളോ ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ പ്രാദേശിക എച്ച്എസ്ഇ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് ഹെൽത്ത് അല്ലെങ്കിൽ HSELive (ഫ്രീഫോൺ 1800 700 700 അല്ലെങ്കിൽ 00 353 1 240 8787) എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ഈ വർഷം അയർലണ്ടിൽ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മീസിൽസ് കേസാണിത്. വെസ്റ്റ്‌മീത്തിൽ 40 വയസ്സ് പ്രായമുള്ള ഒരാളാണ് മീസിൽസ് ബാധിച്ച് മരിച്ചു. പടിഞ്ഞാറൻ അയർലൻഡിൽ ഒരു കൗമാരക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !