പാലായിൽ യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവസ്കൻ അറസ്റ്റില്‍

പാല: വാക്ക് തർക്കത്തെ തുടര്‍ന്ന്‍  യുവാക്കളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട കടുവാമൂഴി  ഇടത്താംകുന്ന് ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ നാരായണൻ മകൻ M.T മോഹനൻ (53) ആണ് പാലാ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം കൊട്ടാരമറ്റം സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരനായ മോഹനൻ അവിടെയെത്തിയ യുവാക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും  തുടർന്ന് മോഹനൻ ഒരു കത്തി എടുത്ത് യുവാക്കളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 

പരാതിയെ  തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ബിനു വി.എൽ പോലിസ് ഉദ്യോഗസ്ഥരായ  അരുൺകുമാർ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !