കേരളത്തിൽ വീണ്ടും കോടികളുടെ നിരോധിത നോട്ടുകൾ പിടികൂടി..

കാസർഗോഡ്: വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ നിരോധിത നോട്ട് പിടികൂടി. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ വാടകവീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളനോട്ടുകൾ പിടികൂടിയത്.


വീട് ഒരു വര്‍ഷമായി പാണത്തൂര്‍ പനത്തടി സ്വദേശി അബ്ദുള്‍ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വാടകക്കാരനെ പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. 

രണ്ട് ദിവസമായി ഇയാൾ നാട്ടിലില്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. വീട്ടിലെ പൂജാമുറിയിലും ഹാളിലുമായി ചാക്കില്‍ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. ആദ്യ പരിശോധനയിൽ ഹാളിൽ നിന്ന് കുറച്ച് നോട്ടുകൾ മാത്രമാണ് കണ്ടെത്താനായത്. 

എന്നാല്‍ പൂജമുറിയിൽ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ഇയാൾ അടുത്ത കാലത്താണ് അമ്പലത്തറയിൽ താമസത്തിനെത്തിയത്. അതിനാൽ പ്രദേശവാസികൾക്ക് കൂടുതൽ വിവരങ്ങളറിയില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !