ബെംഗളൂരു; രാമേശ്വരം കഫേയിൽ നടന്ന സ്ഫോടന കേസിലെ പ്രതിയുടെ കൂടുതൽ വ്യക്തമായ ചിത്രം പുറത്ത്. ബസിൽ യാത്ര ചെയ്യുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്.
തൊപ്പിയും മാസ്കും ധരിക്കാതെയുള്ള പ്രതിയുടെ ഈ ചിത്രത്തിൽ മുഖം വ്യക്തമാണ്. പ്രതിയുടെ തൊപ്പി സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്തുനിന്ന് എൻഐഎ സംഘത്തിനു ലഭിച്ചിരുന്നു.
സ്ഫോടനം നടന്നതിനു പിന്നാലെ പ്രതി വസ്ത്രങ്ങൾ മാറ്റിയെന്നാണ് സൂചന. രാവിലെ 10.45 ഓടെ ബസിൽ പ്രതി വരുന്നതും 11.34നു കഫേയിൽ പ്രവേശിക്കുന്നതും തുടർന്ന് 11.43 നു തിരിച്ചറിങ്ങുന്നതും ബസ് സ്റ്റോപ്പിലക്കു തിരികെ നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം സ്ഫോടനക്കേസിലെ പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
080–29510900, 8904241100 എന്നീ ഫോൺ നമ്പറുകളിലോ, info.blr.nia@gov.in എന്ന ഇ–മെയിലിലോ വിവരം അറിയിക്കാം. സൂചന നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ പുറത്തിറക്കിയ പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. ബ്രൂക്ക്ഫീൽഡ് രാമേശ്വരം കഫേയിൽ 1ന് നടന്ന വീര്യം കുറഞ്ഞ സ്ഫോടനത്തിൽ 10 പേർക്കു പരുക്കേറ്റിരുന്നു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.