തിരുവഞ്ചൂർ; സി എം എസ് എൽപി സ്കൂൾ വാർഷികം അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീന ബിജുനാരായണൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി സുനിത മേരി സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ ലോക്കൽ മാനേജർ റവ.അരുൺ ജി ജോർജ് അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ സി എം എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ.സുമോദ് സി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി.ഇരുപത്തിഒൻപത് വർഷത്തെ സ്തുത്യർഹമായ സേവനത്തിൽ നിന്നു വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി മെർലിൻ ടീച്ചറിനെ യോഗത്തിൽ ആദരിച്ചു.
പള്ളം ബ്ളോക് പഞ്ചായത്ത് മെമ്പർ സുജാത സിജു,വാർഡ് മെമ്പർ മോനി മോൾ കെ.ജയമോൻ,ഫേബ മാത്യുസ്,ജയേഷ് കെ ഡി,വി ജെ ബാബു,റോബിൻ റ്റി യോഹന്നാൻ,
സ്കൂൾ ലീഡർ കുമാരി ഗൗരി അനൂപ്,സജ്‌ന മോഹൻ, എന്നിവർ പ്രസംഗിച്ചു,അധ്യാപക പ്രതിനിധി അമലുമോൾ കെ യോഗത്തിൽ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.