മലപ്പുറം; ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതിവകുപ്പ്,കേരളപോലീസ്, ആരോഗ്യവകുപ്പ്, വനിത ശിശുവികസന വകുപ്പ്, എക്സൈസ് വകുപ്പ്,വിമുക്തിമിഷൻ, നശാമുക്ത് ഭാരത് അഭിയാൻ എന്നിവയുടെ സഹകരണത്തോടെ മലപ്പുറം ജില്ലയെ ലഹരി വിമുക്ത ജില്ലയാക്കുന്നതിനുള്ള പദ്ധതിയായ ‘കുട്ടികുറുമ്പൻ ’ സംഘടിപ്പിച്ചു.
'ചൊട്ടയിലെ ശീലം ചുടലവരെ.നല്ലതു പഠിച്ചാൽ നന്നായി വളരാം' എന്ന സന്ദേശം നല്കിക്കൊണ്ട് നടത്തുന്ന ജില്ലാ തല കളറിങ് മത്സരംരാവിലെ 9.30മണി മുതൽ 12 മണിവരെ മഹദീൻ ക്യാമ്പസിൽ വെച്ചാണ് നടത്തിയത്
ബഹു രാജ്യസഭ എം പി പി വി അബ്ദുൾ വഹാബ് ജില്ലാ തല കളറിങ് മത്സരം ഉത്ഘാടനം ചെയ്തു.
മുഖ്യ അതിഥികളായി പി ഉബൈദുള്ള എം എൽ എ ,ജില്ലാ കളക്ടർ വി ആർ വിനോദ് എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം കെ റഫീഖ അധ്യക്ഷത വഹിച്ചു.
കൗമാരക്കാരിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് കുട്ടിക്കാലം മുതൽ കുഞ്ഞുങ്ങളിൽ നല്ല ശീലംവളർത്തുകയും അവർക്ക് മികച്ച രക്ഷാകർതൃത്വം ഉറപ്പാക്കുകയും വേണം എന്ന ലക്ഷ്യത്തോടെയാണ് കളറിങ്ങ് മത്സരം സംഘടിപ്പിചത്മികച്ച പാരൻ്റിങ് എന്താണ്, എങ്ങനെയാവണം , കുട്ടികളിലെ ലഹരി ഉപയോഗം അനിവാര്യ ഇടപെടലുകൾ എന്നീ വിഷയത്തിൽ രക്ഷകർത്താക്കൾക്കായുള്ള ബോധവല്ക്കരണ പരിപാടി മെഹദീൻ കോഴ്സ്ഡയറക്ടർ ശ്രീ നൗഫൽ നിർവഹിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കും
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും വിദ്യാഭ്യാസ ഉപഡയറക്ടറും ഒപ്പിട്ട സർട്ടിഫിക്കറ്റും മൊമ്മന്റോയും നല്കി.
ജില്ലാതലമത്സരത്തിൽ പങ്കെടുത്ത 1200 കുട്ടികളിൽ നിന്ന് ചിത്ര കലാ അദ്ധ്യാപകർ തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് 200 രൂപ വീതം ക്യാഷ് പ്രൈസും പ്രത്യേക മൊമൻ്റൊയും, ഗിഫ്റ്റ് കൂപ്പനും എം എ ൽ എ യും, കളക്ടറും നൽകി. മാതാപിതാക്കളോടൊപ്പം തിരുവനനന്തപുരം മ്യൂസിയത്തേയ്ക്ക് ഒരു സൗജന്യ ട്രെയിൻ യാത്രയും വിജയികൾക്കു നൽകുന്നുണ്ട്
വർധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ, യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നും രക്ഷിയ്ക്കുക എന്ന വലിയ ദൗത്യത്തിന് ഒരുങ്ങുകയാണ് മലപ്പുറം ജില്ലാപഞ്ചയത്.
ലഹരിയ്‌ക്കെതിരെ സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധമാർഗം തീർക്കുന്നതിനായി കർമ്മ പദ്ധതികൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഏറ്റെടുക്കുന്നതാണെന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ ,വൈസുംപ്രസിഡന്റ് ഇസ്മയിൽ മുത്തേടം എന്നിവർ ചടങ്ങിൽ അറിയച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ടിപി ഹാരീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് .ബിജു ,
വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ ,1200 കുട്ടികളും അവരുടെ രക്ഷിതാക്കളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും , നശാ മുകത് കോർഡിനേറ്റർ ശ്രീ ഹരികുമാറും ചടങ്ങിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.