ന്യൂഡൽഹി: വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് കേന്ദ്ര സർക്കാർ. വ്യോമയാന മേഖലയുടെ വികസനത്തിനായി 10,000 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.
12 പുതിയ ടെർമിനൽ കെട്ടിടങ്ങൾ ഉൾപ്പെടെ 15 വിമാനത്താവള പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു.ഉദ്ഘാടന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിന് ഈ വ്യോമയാന പദ്ധതികൾ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഡൽഹി വിമാനത്താവളം, ലക്‌നൗ, പൂനെ എന്നിവിടങ്ങളിലെ പുതിയ ടെർമിനലുകൾ തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.
കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളുടെ പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ തറക്കല്ലിടലും നടന്നു. 12 ടെർമിനലുകൾ വികസിപ്പിക്കുന്നത്. 8,903 കോടി രൂപ ചെലവിട്ടാണ്. പ്രതിവർഷം 95 ലക്ഷം യാത്രക്കാരെ വഹിക്കാൻ ഈ ടെർമിനലുകൾക്ക് കഴിയും.
അടുത്ത നാല് വർഷത്തിനുള്ളിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 148-ൽ നിന്നും 200 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.