കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്ഷകന് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍.
രാവിലെ ആറ് മണി മുതല്‍ വൈകീട്ട് അറുമണിവരെയാണ് ഹര്‍ത്താല്‍.ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിയോടെയാണ് കൃഷിയിടത്തില്‍ വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ട് ഏബ്രഹാം (70) കൊല്ലപ്പെട്ടത്.
കാട്ടുപോത്തിന്റെ കൊമ്പ് ഏബ്രഹാമിന്റെ കക്ഷത്തില്‍ ആഴത്തിലിറങ്ങി. ഗുരുതരമായി പരുക്കേറ്റ ഏബ്രഹാമിനെ കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരു മണിക്കൂറോളം സമയം കഴിഞ്ഞാണ് കണ്ടത്. അപ്പോഴേയ്ക്കും ധാരാളം രക്തം വാര്‍ന്നുപോയിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.