ന്യൂഡല്‍ഹി: 2028-29 സാമ്പത്തിക വർഷത്തോടെ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എൻഡിടിവി സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധമേഖലയുടെ ആധുനികവത്കരണമാണ് കേന്ദ്രസർക്കാരിന്റെ പ്രധാനലക്ഷ്യമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ആത്മനിര്‍ഭരത (സ്വാശ്രയത്വം) കൂടുതലായി പ്രോത്സാഹിപ്പിച്ചു, മെയ്ക്ക്-ഇൻ-ഇന്ത്യ സംരംഭങ്ങൾ അവതരിപ്പിച്ചു, രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ കഴിവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ പ്രതിരോധ മേഖലയിലെ സ്വാശ്രയത്വത്തിന് ലക്ഷ്യമിട്ടത്, രാജ്യത്തിന്റെ ശേഷിയിൽ മുന്‍ സര്‍ക്കാരുകൾക്ക് വിശ്വാസക്കുറവുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപ്പുസാമ്പത്തിക വര്‍ഷത്തിൽ 20,000 കോടി രൂപയിലേക്കെത്തുന്ന പ്രതിരോധ കയറ്റുമതി 2028-29 സാമ്പത്തിക വര്‍ഷത്തോടെ 50,000 കോടിയിലേക്കെത്തുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യന്‍ നിര്‍മിത പ്രതിരോധ ഉപകരണങ്ങളുടെ മൂല്യം 2014 ല്‍ 30,000 കോടിയായിരുന്നതില്‍ നിന്ന് 1.10 ലക്ഷം കോടിയിലേക്ക് കുതിച്ചതായും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിരോധ മേഖലയിലെ സ്റ്റാർട്ടപ്പുകള്‍ക്ക്, പ്രത്യേകിച്ച് യുവാക്കളുടെ സംരംഭങ്ങള്‍ക്ക് സർക്കാർ കൂടുതൽ പ്രോത്സാഹനമേകുന്നുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പുത്തൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി യുവസംരംഭകർക്ക് നൽകിവരുന്ന സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ 25 കോടി രൂപയായി വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.