ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും രണ്ടാമത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ചേരും.
തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇരുപാര്‍ട്ടികളും അംഗീകാരം നല്‍കും. ഇന്ന് വൈകീട്ടോടെയാണ് പാര്‍ട്ടി ആസ്ഥാനത്ത് ഇരുപാര്‍ട്ടികളുടെയും യോഗം നടക്കുക.ബിജെപിയുടെ ആദ്യ പട്ടികയില്‍ 195 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ് 39 പേരുടെ ആദ്യ പട്ടികയാണ് ഇറക്കിയിരുന്നത്. രണ്ട് പാര്‍ട്ടികളുടെയും ആദ്യ പട്ടികയില്‍ കേരളം ഇടംപിടിച്ചിരുന്നു.
മഹാരാഷ്ട്ര, ബിഹാര്‍, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഹരിയാണ, ഛണ്ഡീഗഢ് തുടങ്ങിയ ഇടങ്ങളിലെ സീറ്റുകളിലേക്കാകും ഇന്നത്തെ ബിജെപി സെന്‍ട്രല്‍ കമ്മിറ്റിയുടെ ശ്രദ്ധ. കേരളത്തില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ കണ്ടെത്തിയേക്കും.
മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ ഘടകക്ഷികളുമായുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഖ്യംസംബന്ധിച്ച ധാരണയും ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ണാടക, രാജസ്ഥാന്,ഛത്തീസ്ഗഢ്, ഹരിയാണ, തമിഴ്നാട്, ഡല്‍ഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാകും ഇന്നത്തെ കോണ്‍ഗ്രസ് യോഗത്തില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുക.
വൈകീട്ട് ആറിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സംസ്ഥാന നേതാക്കളും പങ്കെടുക്കും.ബിജെപി യോഗവും വൈകീട്ട് ആറിനാണ് ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയും നേതൃത്വം നല്‍കും.പാര്‍ട്ടി നേതൃയോഗങ്ങള്‍ ഇന്ന് അംഗീകാരം നല്കുന്ന രണ്ടാം സ്ഥാനാര്‍ഥി പട്ടിക ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പുറത്ത് വിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.