കോട്ടയം ;ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നവകേരളം കർമ്മ പദ്ധതി 2ഭാഗമായി ഹരിത കേരളം മിഷന്റെ ഹരിത സ്ഥാപന പ്രഖ്യാപനവും,അർഹരായ സ്ഥാപനങ്ങൾക്ക് അനുമോദനപത്രം വിതരണവും നടത്തപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചൻ K. M അർഹരായ സ്ഥാപനങ്ങൾക്ക് അനുമോദനപത്രം കൈമാറി. ഉഴവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഗവണ്മെന്റ് ആയുർവേദ ആശുപത്രി, N. S. S ഗവണ്മെന്റ് L. P സ്കൂൾ,
മോനിപ്പിള്ളി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി എന്നീ സ്ഥാപങ്ങൾക്കാണ് മാലിന്യ സംസ്‌കരണ, ജല സംരക്ഷണ, ഊർജ്ജ സംരക്ഷണ, കൃഷി - പച്ചതുരുത്ത് പ്രവർത്തനങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്. മെമ്പര്മാരായ ജോണിസ് പി സ്റ്റീഫൻ, സിറിയക് കല്ലടയിൽ, എലിയമ്മ കുരുവിള,
മേരി സജി, റിനി വിൽസൺ, ബിൻസി അനിൽ പഞ്ചായത്ത് സെക്രട്ടറി സുനിൽ എസ് അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ, നിർവഹണ ഉദ്യോഗസ്ഥർ,സ്കൂൾ പ്രതിനിധി ലൈബി സ്റ്റീഫൻ,നവകേരളം കർമ്മ പദ്ധതി RP നിജ, രാഖി അനിൽ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.