എറണാകുളം ; ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET UG 2024) ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. സമയപരിധി മാർച്ച് 31 വരെ നീട്ടിയതായി യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ അറിയിച്ചു. പരീക്ഷകള്‍ മെയ് 15 നും 31 നും ഇടയിലാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ മാർച്ച് 31ന് രാത്രി 9:50 വരെ സമയമുണ്ട്.
കേന്ദ്ര-സംസ്ഥാന -ഡീംഡ് - സ്വകാര്യ സർവകലാശാലകളിലുടനീളം പ്രവേശന പരീക്ഷയിലൂടെയാണ് നിലവിൽ അഡ്മിഷൻ പ്രക്രിയകൾ കാര്യക്ഷമമാക്കിയിരിക്കുന്നത്. കൂടാതെ സിയുഇടി - യുജി പരീക്ഷ ഈ വർഷം മുതൽ ഹൈബ്രിഡ് രീതിയിൽ നടത്താനും തീരുമാനമായി. ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻടിഎ ഇത് നടപ്പാക്കിയിരിക്കുന്നത്.
ഇവർക്ക് വീടിനടുത്തു തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കും എന്നതാണ് ഹൈബ്രിഡ് മോഡിന്റെ പ്രത്യേകത. ഇത്തവണത്തെ പരീക്ഷാ ഫോർമാറ്റ് മുതൽ വിഷയങ്ങളുടെ എണ്ണത്തിൽ വരെ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് എൻടിഎയിലെയും യുജിസിയിലെയും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.