ദില്ലി: രഞ്ജി ട്രോഫി കളിക്കാത്തതിന്റെ പേരില്‍ ഇഷാന് കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാര്‍ഷി കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെതിരെയും വിമര്‍ശനം.
ഇന്ത്യക്കായി കളിക്കുന്ന താരങ്ങളെല്ലാം രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന നിബന്ധന ബിസിസിഐ കര്‍ശനമായി നടപ്പാക്കണമെന്നും സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഇതില്‍ നിന്ന് ഒഴിവാക്കരുതെന്നും മുന്‍ ഇന്ത്യന്‍ താരവും 1983ലെ ലോകകപ്പ് ടീം അംഗവുമായ കീര്‍ത്തി ആസാദ് പറഞ്ഞു.
ഇന്ത്യക്കായി കളിക്കാത്തപ്പോള്‍ താരങ്ങളെല്ലാം രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന് ബിസിസിഐ പറയുന്നത് വളരെ നല്ല കാര്യമാണ്. നിലവില്‍ രഞ്ജിയെക്കാള് കൂടുതല്‍ പരിഗണന ഐപിഎല്ലിനാണ് കളിക്കാര്‍ നല്‍കുന്നത്. ഐപിഎല്‍ ആവേശകരമാണെന്നത് ശരിയാണ്.
പക്ഷെ യഥാര്‍ത്ഥ പോരാട്ടം ടെസ്റ്റ് ക്രിക്കറ്റിലാണ് നടക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത് കളിക്കാരന്റെ ഫോമനും ഫിറ്റ്നെസും നിലനിര്‍ത്താനും അനിവാര്യമാണ്. ഇന്ത്യക്കായി കളിക്കാത്തപ്പോഴെല്ലാം അത് രോഹിത് ശര്‍മയായാലും വിരാട് കോലിയായാലും ആഭ്യന്തര ക്രിക്കറ്റില്‍ അവരവരുടെ സംസ്ഥാനത്തിനായി കളിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.