പൊലീസ് ജീപ്പ് തകർത്ത സംഭവം; ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

തൃശ്ശൂര്‍: പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി നാട് കടത്തുക. 6 മാസത്തേക്കാണ് നാടുകടത്താൻ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു.

ചാലക്കുടിയിൽ ജീപ്പ് കത്തിച്ചത് ഉൾപ്പടെ ചാലക്കുടി, ആളൂർ പൊലീസ് സ്റ്റേഷനുകളിൽ നാല് കേസുകളിൽ പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിൻ പുല്ലൻ. 

ജീപ്പ് അടിച്ച് തകർത്ത കേസിൽ 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്. ഡിസംബർ 22 ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകർത്തത്


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !