തൃശ്ശൂർ ;കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അനുമതി നല്‍കി. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ചരിത്രപരമായ തീരുമാനമെടുത്തത്. ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.
വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയേറ്റർ ആൻഡ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകൾ ആരംഭിക്കും. കരിക്കുലം കമ്മിറ്റിയാണ് പാഠ്യപദ്ധതി നിശ്ചയിക്കുക.
കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരം ഒരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് നര്‍ത്തകന്‍ ആർഎൽവി രാമകൃഷ്ണൻ കഴിഞ്ഞ ദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കലാമണ്ഡലം കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.