ബെംഗളൂരു: ബെംഗളൂരുവിലെ യുബി സിറ്റി ഷോപ്പിംഗ് മാളിലെ പ്രീമിയം പാർക്കിങ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മണിക്കൂറിന് 1000 രൂപയാണ് പ്രീമിയം പാർക്കിങ് മാൾ അധികൃതർ ഈടാക്കുന്നതെന്ന്. പ്രീമിയം പാർക്കിങ് സൗകര്യത്തിന് ഈടാക്കുന്ന തുകയുടെ ബോർഡിന്റെ ചിത്രം പ്രചരിച്ചതോടെയാണ് ചർച്ചയുയർന്നത്.
ബെംഗളൂരു സാൻഫ്രാൻസിസ്കോ ആകാൻ ശ്രമിക്കുന്നതായി ഉപയോക്താവ് അഭിപ്രായപ്പെട്ടു, മണിക്കൂറിന് 1000 രൂപ ഈടാക്കി പ്രീമിയം പാർക്കിങ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പലരും ചോദ്യമുന്നയിച്ചു. 1000 രൂപ നൽകി പാർക്ക് ചെയ്യുന്ന കാറിനെ കുളിപ്പിക്കുമോ അതോ ഡയമണ്ട് ഫേഷ്യൽ ചെയ്യുമോ ബ്ലൂ ടിക് ലഭിക്കുമോ എന്നും ചോദ്യമുയർന്നു.
എന്നാൽ, ഇത് 2012 മുതൽ ഉള്ളതാണെന്നും പുതിയ കാര്യമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. ഉയർന്ന ഭൂവിലയായിരിക്കാം ഇത്രയും തുക ഈടാക്കുന്നതിന് കാരണമെന്നും ചിലർ പറഞ്ഞു. ജഗ്വാർ, ഫെരാരി തുടങ്ങിയ ആഡംബര കാറുകളുടെ ഉടമകൾക്ക് മണിക്കൂറിന് 1000 രൂപ എന്നത് താങ്ങാനാകുമെന്നും ആൾട്ടോ, 800, വാഗൺആർ, തുടങ്ങിയവ വീട്ടിൽ പാർക്ക് ചെയ്ത് മെട്രോയിലും ബസിലും മാളിലെത്താനും ചിലർ അഭിപ്രായപ്പെട്ടു.
ഒരുകോടി വില നൽകി കാർ വാങ്ങുന്നവർ അതിന്റെ സുരക്ഷക്കായി 1000 രൂപ നൽകുന്നത് വലിയ പ്രശ്നമായി കരുതില്ലെന്നും ചിലർ പറഞ്ഞു. ഞാൻ യുബി സിറ്റിയിലാണ് ജോലി ചെയ്യുന്നത്. വർഷങ്ങളായി ഒന്നോ രണ്ടോ കാറുകൾ അപൂർവമായി കാണാറുണ്ട്. പിന്നിൽ ഒരു പാർക്കിംഗ് ബേ ഉണ്ട്. എല്ലാ വാഹനങ്ങളും അവിടെ പാർക്ക് ചെയ്യുന്നു- മറ്റൊരാൾ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.