റാഞ്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഷഹബാസ് നദീം. രണ്ട് ദശകം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 500 വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യക്കായി രണ്ടേ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് ഷഹബാസിന് കരിയറില്‍ കളിക്കാനായത്.
രണ്ട് ടെസ്റ്റുകളില്‍ നിന്ന് എട്ടു വിക്കറ്റാണ് ഷഹബാസിന്റെ സമ്പാദ്യം. 2004ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ഷഹബാസ് 15 വര്‍ഷം കഴിഞ്ഞ് 2019ലാണ് ഇന്ത്യക്കായി ആദ്യ ടെസ്റ്റ് കളിച്ചത്.
2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ടെസ്റ്റില്‍ അരങ്ങേറിയ ഷഹബാസ് രണ്ട് ഇന്നിംഗ്സില്‍ നിന്നായി നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയെങ്കിലും പിന്നീട് ഇന്ത്യൻ ടീമില്‍ അവസരം ലഭിച്ചില്ല.
രണ്ട് വര്‍ഷത്തിനുശേഷം 2021ല്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റില്‍ കൂടി ഷഹബാസ് പിന്നീട് ഇന്ത്യക്കായി കളിച്ചു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും സണ്‍റൈസേഴ്സ് ഹൈദരാബാദിനായും 72 മത്സരങ്ങളില്‍ ഷഹബാസ് കളിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.