കമ്പിളിക്കണ്ടം: ഇടുക്കി ജില്ലയിലെ കമ്പിളികണ്ടത്ത് വാറ്റുചാരായവുമായി രണ്ട് പേർ എക്സൈസിന്‍റെ പിടിയിലായി. കമ്പിളികണ്ടം ഭാഗത്ത് വെച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് കൊന്നത്തടി സ്വദേശികളായ ജോസ് വർഗീസ്, ഷാജി തോമസ് എന്നിവരെ പൊക്കിയത്. 16 ലിറ്റർ ചാരായമാണ് ഇവരിൽ നിന്നും പിടികൂടി.
വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിലെത്തിയ ഇരുവരെയും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് തടഞ്ഞു. സ്കൂട്ടർ പരിശോധനിക്കാനായി അടുത്തെത്തിയപ്പോൾ പരുങ്ങിയ ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് കുപ്പികളിലാക്കിയ ചാരായം കണ്ടെത്തിയത്. ഇതോടെ ജോസ് വർഗീസിനേയും ഷാജി തോമസിനെയും എക്സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചാരായം വിറ്റ വകയിൽ പ്രതികളുടെ കൈയിൽ ഉണ്ടായിരുന്ന 5000 രൂപ തൊണ്ടി മണിയായും, ചാരായം വില്പനയ്ക്ക് ഉപയോഗിച്ച ആക്ടീവ സ്‌കൂട്ടറും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടു പ്രതികളെയും പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എ.സി നെബുവിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ തോമസ് ജോൺ, ഷിജു പികെ, സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ അശ്വതി,എക്സൈസ് ഡ്രൈവർ ശശി പികെ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.