നാഗ്പൂര്‍: ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ചെത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മദ്യനിരോധനം നിലനില്‍ക്കുന്ന വാര്‍ധയിലാണ് സംഭവം നടന്നത്. വാര്‍ധയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ 2 ഡോക്ടര്‍മാരാണ് മദ്യപിച്ചെത്തിയത്. മദ്യപിച്ചെത്തിയ ഇവര്‍ ആശുപത്രിയിലെ ഒരു കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പുലാഗാവോണ് പോലീസ് ഡോക്ടര്‍മാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. ഡോ. പ്രവേഷ് ധമാനെ, ഡോ.മണിക് ലാല്‍ റൗത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
മദ്യപിച്ചെത്തിയ ഇരുവരും ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചുവെന്നും ഇവരുടെ കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.