കോതമംഗലത്തെ പ്രതിഷേധത്തിനിടെ അസാധാരണ നടപടിയുമായി പോലീസ്; ബലംപ്രയോഗിച്ച്‌ മൃതദേഹം കസ്റ്റഡിയിലെടുത്തു, സമരപ്പന്തൽ പൊളിച്ചു നീക്കി,

ഇടുക്കി: കോതമം​ഗലത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. കോതമം​ഗലം ടൗണിൽ ഇന്ദിരയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു.

വിട്ടുതരില്ലെന്ന നിലപാടിൽ ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെ ഉറച്ചു നിന്നതോടെ ബലപ്രയോ​ഗത്തിലൂടെയാണ് മൃതദേഹം പൊലീസ് പിടിച്ചെടുത്തത്. മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി.

മൃതദേഹം കയറ്റിയ ഉടൻ ഡോർ പോലും അടയ്ക്കാതെയാണ് ആംബുലൻസ് നീങ്ങിയത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോതമം​ഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ ബലപ്രയോ​ഗത്തിൽ ഇന്ദിരയുടെ സഹോദരനും ഇന്ദിരയുടെ മകനും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തൽ ബലമായി പൊളിച്ചുനീക്കുകയും ചെയ്തു. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !