ധരംശാല: ധരംശാല വേദിയാവുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന് സംബന്ധിച്ച് പുതിയ സൂചന. ഇലവനില്‍ നിന്ന് പുറത്താവും എന്ന് ഉറപ്പിച്ച മധ്യനിര ബാറ്റര്‍ രജത് പാടിദാര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട്.
മൂന്ന് ടെസ്റ്റുകളില്‍ ലഭിച്ച അവസരം രജത് പാടിദാറിന് മുതലാക്കാനാവാകെ വന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് ഇതിനകം ടീം ഇന്ത്യ സ്വന്തമാക്കിയതിനാല്‍ ധരംശാലയിലെ അവസാന അഞ്ചാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം ഉറപ്പാണ്. ഓരോ ബാറ്ററെയും ബൗളറെയും മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മൂന്ന് ടെസ്റ്റുകളില്‍ ഇറങ്ങിയിട്ടും മങ്ങിയ രജത് പാടിദാറിനെ ധരംശാലയില്‍ പുറത്തിരുത്തുമെന്നും പകരം മലയാളിയായ ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നുമായിരുന്നു ആദ്യ സൂചനകള്‍.എന്നാല്‍ ധരംശാലയിലും രജത് ഇലവനിലുണ്ടാകും എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള രജത് പാടിദാറിന് ഒരവസരം കൂടി നല്‍കാനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.