കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്റെ മൊബൈല്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി മുരുകൻ (58) ആണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ റെയില്‍വേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന പാലാ സ്വദേശിയായ യുവാവിന്റെ 25,000 രൂപ വിലമതിക്കുന്ന ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്.യുവാവിന്റെ പരാതിയില്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാഗന്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡിനു സമീപത്തുവച്ച് പ്രതിയെ പോലീസ് പിടികൂടി.
റെയില്‍വേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനു മുൻപും സമാനമായ കേസുകളില്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.