48 ലക്ഷം ജീവനക്കാര്‍ക്ക് പ്രതീക്ഷ!; ക്ഷാമബത്ത ഇന്ന് നാലുശതമാനം വര്‍ധിപ്പിച്ചേക്കും,,,

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഇന്ന് വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലുശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിന് മുന്‍പ് ഒക്ടോബറിലാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലുശതമാനമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 46 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത. 48.87 ലക്ഷം ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്തത്. അന്ന് പെന്‍ഷന്‍കാരുടെ ആനുകൂല്യവും വര്‍ധിപ്പിച്ചിരുന്നു. 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് നടപടിയുടെ ഗുണം ലഭിച്ചത്.

ഇന്ന് കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചാല്‍ ക്ഷാമബത്ത 50 ശതമാനമായി ഉയരും. ക്ഷാമബത്ത 50 ശതമാനത്തില്‍ എത്തിയാല്‍ ഹൗസ് റെന്റ് അലവന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് എന്നിവ വര്‍ധിപ്പിക്കണമെന്ന് ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !