കൊച്ചി: ക്ഷേത്രാചാരമായ വെടിക്കെട്ട് തടയുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എവിടെയെങ്കിലും അപകടം ഉണ്ടായതിന്റെ പേരില്‍ റോഡ്, റെയില്‍ ഗതാഗതവുമൊക്കെ നിരോധിക്കുന്നതിന് സമമാണ് കാലങ്ങളായി ക്ഷേത്രത്തില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതെന്ന് കോടതി പറഞ്ഞു.
തൃശ്ശൂർ ആറാട്ടുപുഴപൂരം, പാലക്കാട് കാവശ്ശേരിപൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹർജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണന്റെ നിരീക്ഷണം.ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആചാരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ട് സ്ഥിരമായി തടയാൻ സാധിക്കില്ല. സർക്കാർ ആവശ്യത്തിന് മുൻകരുതല്‍ എടുക്കാത്തതിനാലാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. എല്ലാ ക്ഷേത്രങ്ങളിലും വെടിക്കെട്ട് അനുവദിക്കണമെന്നല്ല, ആചാരത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളില്‍ മറ്റൊരിടത്ത് അപകടമുണ്ടായി എന്നതിന്റെ പേരില്‍ വെടിക്കെട്ട് അനുവദിക്കാതിരിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്ഷേത്രോത്സവങ്ങള്‍ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഏകദേശം മൂവായിരത്തോളം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ പൂരം കേരളത്തിന്റെയാകെ ആഘോഷമാണ്. വെടിക്കെട്ടിനോടനുബന്ധിച്ച് അപകടം ഉണ്ടാകുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം. അപകടം ഉണ്ടായാല്‍ അത് സർക്കാരിന്റെ വീഴ്ചയാണ്. അപകടം ഒഴിവാക്കാൻ സർക്കാരിന് കർശന നിബന്ധനകള്‍ ഏർപ്പെടുത്താമെന്നും കോടതി നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.