നടുങ്ങി നാട്: ആലുവ നഗരമധ്യത്തിൽ പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ട് പോയി, സമാന സംഭവം കഴിഞ്ഞ ദിവസവും,

ആലുവ: നഗരമധ്യത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. തിരക്കേറിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനും റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ച്‌ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.

റോഡരികില്‍ അരമണിക്കൂറോളം കാർ നിർത്തിയിട്ട സംഘം യുവാവ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച്‌ ഇറങ്ങുന്നതിനിടെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോ ഡ്രൈവർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത് എന്നത് വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നോവ കാറിലാണ് സംഘമെത്തിയത്. നഗരത്തിലെ സി.സി.ടി.വി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസവും നഗരത്തില്‍ സമാന രീതിയിലുള്ള ഒരു സംഭവം നടന്നിരുന്നു. 

പിന്നീട് തട്ടിക്കൊണ്ടുപോയ ആളെ ആലപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവേയാണ് വീണ്ടും തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !