അടൂര്‍: കടമ്പനാട് വില്ലേജ് ഓഫീസര്‍ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകന് മനോജാ(46)ണ് മരിച്ചത്.
ഇന്നലെ രാവിലെ 10 മണി കഴിഞ്ഞാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ വീട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചു. മനോജ് മരിച്ചതായി ഡോക്ടര്‍ വിധിയെഴുതി.ശൂരനാട് എല്‍.പിസ്കൂളിലെ ടീച്ചറായ ഭാര്യ സുധീന ജോലിക്ക് പോയതിനുശേഷമാണ് മനോജ് ജീവനൊടുക്കിയത്. തന്റെ മുന്നില്‍ വന്ന അപേക്ഷകള്‍ മുഴുവന്‍ തന്നെ ഇന്നലെ രാവിലെ ഓണ്‍ലൈനായി മനോജ് തീര്‍പ്പാക്കിയിരുന്നു. അതിനുശേഷമാണ് ജീവനൊടുക്കിയിട്ടുള്ളതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
മനോജിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന. ഏക മകള്‍: അമയ. മനോജും കുടുംബവും കൂടാതെ ഭാര്യാപിതാവും അനിയത്തിയും ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദവും അമിതമായ രാഷ്ട്രീയ ഇടപെടലുമാണ് വില്ലേജ് ഓഫീസറുടെ ആത്മഹത്യക്കു കാരണമെന്നു സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. കടമ്പനാട് വില്ലേജ് ഓഫീസില്‍ എപ്പോഴും രാഷ്ട്രീയ സമ്മര്‍ദം ശക്തമാണ്. ഭരണ കക്ഷിയിലെ പ്രമുഖ നേതാവ് ഇവിടെ വിളിച്ചു സമ്മര്‍ദം ചെലുത്താറുണ്ടെന്ന് ആരോപിക്കപ്പെട്ടു.
ഏറെ നാളായി വില്ലേജ് ഓഫീസറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. സമീപ വില്ലേജുകളിലെ ഓഫീസര്മാര്ക്ക്് അധിക ചുമതല നല്‍കുകയാണ് ചെയ്തിരുന്നത്. പ്രതിപക്ഷ കക്ഷികളുടെ സമരത്തെ തുടര്‍ന്നാണ് ആറന്മുളയില് നിന്ന് മനോജിനെ ഇവിടേക്ക് നിയമിച്ചത്. ബാഹ്യഇടപെടലുകള്‍ കാരണം ശരിയായി ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും പറയുന്നു. അടൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.