കൊല്ലം: അച്ഛൻ ജീവനോടുക്കിയതിന് പിന്നാലെ അമ്മ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ അഞ്ചും മൂന്നും വയസുള്ള കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചവറ പുതുക്കാട് ആർആർ നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ മൂന്ന് മുതൽ കാണാതായിരുന്നു.
ജിഷയ്ക്കായുള്ള അന്വേഷണത്തിനിടെയാണ് ഇന്നലെ രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെവീണതാണെന്നാണ് പൊലീസ് നിഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു.അച്ഛൻ വിളിച്ചിട്ടു എഴുന്നേൽക്കുന്നില്ലെന്ന് കുട്ടികൾ അയൽവാസികളെ അറിയിച്ചതിനെ തുടർന്നാണ് പരിശോധിച്ചപ്പോഴാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാല് മണിയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഇതിനിടെ ജിഷയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കുട്ടികളെ സംരക്ഷിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കളും തയ്യാറായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.