നസ്ലൻ, മമിതാ ബൈജു എന്നിവർ നായികാ നായകന്മാരായ മലയാള ചിത്രം 'പ്രേമലു' (Premalu) വമ്ബൻ ബോക്സ് ഓഫീസ് കളക്ഷനോടെയാണ് പ്രദർശനം നടന്നത്.ഇതിനു പിന്നാലെ ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ഉടന്‍ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
ഇതിനിടെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരില്‍ ഒരാളായ രാജമൗലി മലയാളം സിനിമകളെയും അഭിനേതാക്കളെയും കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.ഹൈദരാബാദില്‍ നടന്ന പ്രേമലുവിൻ്റെ സക്സസ് സെലിബ്രേഷനു ഇടയിലായിരുന്നു രാജമൗലിയുടെ വാക്കുകള്‍. മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന കാര്യം ഞാൻ സമ്മതിച്ചു എന്നായിരുന്നു രാജമൗലിയുടെ വാക്കുകള്‍.
"മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്," രാജമൗലി പറഞ്ഞു. മമിത ബൈജുവിനെ സായ് പല്ലവിയുമായും ഗീതാഞ്ജലിയുമായും താരതമ്യം ചെയ്തുകൊണ്ട് ആ തലത്തില്‍ ശ്രദ്ധ നേടാൻ സാധ്യതയുണ്ട് മമിതയ്ക്കെന്നും രാജമൗലി വിലയിരുത്തുന്നു. താൻ റോം-കോം ചിത്രങ്ങളുടെ ആരാധകനല്ലെന്നും എന്നാല്‍ പ്രേമലു തന്നെ സംബന്ധിച്ച് ചിരിപ്പൂരമായിരുന്നുവെന്നും രാജമൗലി പറയുന്നു. പ്രേമലുവിലെ പ്രധാന അഭിനേതാക്കളെയും അടുത്തുവിളിച്ച് അഭിനന്ദിക്കാനും രാജമൗലി മറന്നില്ല.രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ആണ് തെലുങ്കില്‍ പ്രേമലുവിന്റെ ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് മാർച്ച് 8നാണ് തിയേറ്ററുകളിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.