ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മക്കളെ കൊന്ന് സ്വയം ജീവനൊടുക്കി യുവതി. ചൊവ്വാഴ്ച രാത്രിയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍മക്കളെ തൂക്കി കൊന്നതിന് ശേഷം 28 കാരിയായ യുവതിയും ആത്മഹത്യ ചെയ്യുന്നത്.
മുന്നു കുട്ടികളുള്ള സംഗീതയുടെ ഒന്നര വയസ് പ്രായമുള്ള കുഞ്ഞ് മാത്രമാണ് ഇതില്‍ നിന്ന് രക്ഷപെട്ടത്. ഭർത്താവിൻ്റെ ശാരീരികാതിക്രമമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്ന കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.ആണ്‍കുഞ്ഞിന് വേണ്ടിയുള്ള ഭർത്താവിൻ്റെ ആഗ്രഹമാണ് ഇവയ്ക്ക് പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ സംഗീത പറയുന്നത്. മറ്റൊരു കുട്ടിയെ ഗർഭംധരിക്കാനുള്ള ശാരീരികാവസ്ഥയിലല്ല താനെന്നും അവർ വ്യക്തമാക്കുന്നു. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാല്‍ ഭർത്താവ് രഞ്ജീത് യാദവ് തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായും യുവതി കുറിപ്പില്‍ പറയുന്നു.
ആറ് വർഷം മുൻപാണ് രഞ്ജീത് യാദവുമായുള്ള സംഗീതയുടെ വിവാഹം. മരിയ്ക്കുന്നതിന് മുൻപ്, സംഗീത തൻ്റെ സഹോദരി മോനയ്ക്കും സഹോദരൻ നീരജിനും അഞ്ച് കത്തുകളാണ് അയച്ചത്. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്നതായിരുന്നു കത്ത്.
തൻ്റെ ഭാർതൃസഹോദരിക്ക് നല്‍കിയ ഒരു സന്ദേശത്തില്‍, അവള്‍ തൻ്റെ ഭർത്താവിൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു, "നിങ്ങളുടെ സഹോദരൻ തനിക്ക് പെണ്‍മക്കളുമായി ഒരു ബന്ധവുമില്ലെന്നും ഒരു ആണ്‍കുട്ടിയെ വേണമെന്നും പറയുന്നു,
അതിനാല്‍ ഞാൻ എൻ്റെ മൂന്ന് പെണ്‍മക്കളെയും കൊന്നു, ഒപ്പം ഞാൻ സ്വയം കൊല്ലുകയാണ്." ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.