ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത്.
കാരണം, അവ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ സഹായിക്കുന്നു. ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍...ഒന്ന്...
ഓട്സാണ് ആദ്യത്തെ ഭക്ഷണമെന്ന് പറയുന്നത്. ഓട്‌സിൻ്റെ ഉയർന്ന ഫൈബർ ഉള്ളടക്കവും പ്രീബയോട്ടിക് ഗുണങ്ങളും ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. ഓട്‌സ് പതിവായി കഴിക്കുന്നത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലവിസർജ്ജനം എളുപ്പമാക്കാനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.
രണ്ട്..
വാഴപ്പഴമാണ് മറ്റൊരു ഭക്ഷണം. നാരുകളും പൊട്ടാസ്യവും അടങ്ങിയ വാഴപ്പഴം ഊർജ്ജത്തിന്റെ തോത് ഉയർത്താൻ സഹായിക്കും. അതിനാല്‍ രാവിലെ വാഴപ്പഴം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
മൂന്ന്...
ഏറെ പോഷകഗുണമുള്ളതും അതൊടൊപ്പം ആരോഗ്യകരവുമായ ഭക്ഷണമാണ് ഇഡ്ഡ്ലി. ഇഡ്ഡലി പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇഡ്ഡലി കഴിക്കുന്നത് നല്ലതാണ്.
നാല്.
പ്രോട്ടീനുകളാല്‍ സമ്ബന്നമാണ് മുട്ട. കൂടാതെ ഇതില്‍ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ് കൊളീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ മുട്ട കഴിക്കുന്നത് ഒരു ദിവസത്തെ ഊർജ്ജം നിലനിർത്താൻ ഗുണകരമാണ്. പ്രാതലില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുന്നതിന് ഗുണം ചെയ്യും.
അഞ്ച്...
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പയർവർഗങ്ങള്‍. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാൻ പയർവർഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.
ഫൈബർ ധാരാളം അടങ്ങിയ പയർവർഗങ്ങള്‍ പതിവായി കഴിക്കുന്നതു വയറിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.